|    Jun 24 Sun, 2018 2:34 pm
FLASH NEWS

അസൗകര്യങ്ങളുടെ നടുവില്‍ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രി

Published : 30th January 2017 | Posted By: fsq

 

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രി രോഗികള്‍ അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടുമ്പോള്‍ അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. കിടത്തിചികില്‍സാ സൗകര്യമില്ലാതെ ആശുപത്രി വികസനം ആവശ്യപ്പെട്ട് വികസന സമിതിയും ബ്ലോക്ക്പഞ്ചായത്തും നിരവധിതവണ സര്‍ക്കാരിലേക്ക് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല.പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയെന്ന പ്രഖ്യാപനം വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. ഉദ്ഘാടനവും പ്രഖ്യാപനവും നടത്തി പോയവര്‍ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. കമ്മ്യൂനിറ്റി ഹെല്‍ത്ത്‌സെന്റര്‍ എന്നുള്ള ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ മറ്റു യാതൊരു സൗക്യവും ഒരുക്കിയില്ല.ഡോക്ടര്‍മാര്‍ ആശുപത്രിയിലും ഫീല്‍ഡിലും പോകേണ്ടുന്ന സ്ഥിതിയാണ്. ആദിവാസി ക്യാംപുകളോ സബ്‌സെന്ററുകളിലെ പരിശോധനകള്‍ക്കോ ഒരാള്‍ പോയിക്കഴിഞ്ഞാല്‍ മറ്റുള്ളയാള്‍ രോഗികളെ മുഴുവന്‍ പരിശോധിച്ച് വലയും. നിയമപ്രകാരം ഒരുഡോക്ടര്‍ 40 രോഗികളെ ദിനവും പരിശോധിച്ചാല്‍ മതിയെന്നിരിക്കെ ചില ദിവസങ്ങളില്‍ 400 പേരെങ്കിലും ചികില്‍സതേടി ആശുപത്രിയിലെത്തുന്നുണ്ട്. ആകെയുള്ള ഒരു ഫാര്‍മസിസ്റ്റ് അവധി വാങ്ങിയാല്‍ മരുന്നുവിതരണവും മുടങ്ങിയതു തന്നെ. ഇതുവരെ ഇവിടെ സ്റ്റാഫ് നഴ്‌സിനെ നിയമിച്ചിട്ടില്ല. ഇസിജി സംവിധാനമുണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ ടെക്‌നീഷ്യന്‍മാരുമില്ല. രോഗനിര്‍ണയം നടത്തുന്നതിനായി സ്ഥാപിച്ച ആധുനിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി സംവിധാനം ഒരുക്കിയിട്ടില്ല. അതിനാല്‍ ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്.ഇവിടേയക്ക് സ്ഥലംമാറ്റം കിട്ടിവരുന്നവര്‍ താമസ സൗകര്യമില്ലാതെ അവധിയില്‍ പ്രവേശിക്കുകയോ മാറ്റം വാങ്ങി പോവുകയോ ആണ് ചെയ്യുന്നത്. ഇവിടെയുള്ള ക്വാര്‍ട്ടേഴ്‌സുകളും തകര്‍ന്നുകിടക്കുകയാണ്.പകല്‍ ചികില്‍സ തേടി എത്തുന്നവര്‍ക്ക് തുടര്‍ചികില്‍സ ആവശ്യമായി വന്നാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കോ പോകേണ്ടുന്ന ഗതികേടിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss