|    Jul 27 Thu, 2017 4:14 am
FLASH NEWS

അസൗകര്യങ്ങളുടെ നടുവില്‍ രാജപുരം കെഎസ്ഇബി ഓഫിസ്

Published : 13th October 2016 | Posted By: Abbasali tf

രാജപുരം: കെഎസ്ഇബി രാജപുരം സെക്ഷന്‍ ഓഫിസ് അസൗകര്യങ്ങളുടെ നടുവില്‍. 1979ല്‍ പ്രവര്‍ത്തനം ആരംഭിച്ച് ഒരേ വാടക കെട്ടിടത്തില്‍ തന്നെ സ്ഥിതിചെയ്യുന്ന രാജപുരം സെക്ഷന്‍ ഓഫിസ് 37 വര്‍ഷമായിട്ടും പുരോഗമനത്തിന്റെ പാതയിലേക്ക് വന്നിട്ടില്ല. 17,000 ഉപഭോക്താക്കളും 142 ചതുരശ്ര കിലോ മീറ്റര്‍ ചുറ്റളവുമാണ് ഈ ഓഫിസിന്റെ പരിധിയിലുളളത്. കിനാനൂര്‍-കരിന്തളം, കള്ളാര്‍,കോടോംബേളൂര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, ബളാല്‍, പുല്ലൂര്‍-പെരിയ തുടങ്ങി എട്ടുപഞ്ചായത്തുകളും 12 വില്ലേജുകളും രാജപുരം സെക്ഷന്‍ ഓഫിസിന്റെ പരിധിയില്‍ വരും. ഇത്രയും വിസ്തൃതിയുളള ഈ ഓഫിസില്‍ ആവിശ്യത്തിനുള്ള സ്റ്റാഫോ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഗോഡൗണ്‍ സൗകര്യങ്ങളോ ഇല്ല. കണക്ഷന്‍ കൊടുക്കാന്‍ ആവിശ്യത്തിനുള്ള സാധനങ്ങള്‍ ഓഫിസിന്റെ മുന്‍വശത്ത് കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയുടെ വക്കിലാണ് കൂട്ടിയിട്ടിരിക്കുന്നത്. അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സീയര്‍, ലൈന്‍മാന്‍, കാഷ്യര്‍, സീനിയര്‍ അസിസ്റ്റന്റ്, മീറ്റര്‍ റീഡര്‍മാര്‍ എന്നിവരുടെ ഒഴിവുകള്‍ നിലവിലുണ്ട്. പ്രവര്‍ത്തന പരിധിയുടെ വിസ്തൃതിയും ഉപഭോക്താക്കളുടെ എണ്ണവും കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങളുളള ഓഫിസ് വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക