|    May 27 Sat, 2017 1:38 pm
FLASH NEWS

അസ്‌ലമിന്റെ കൊലപാതകത്തില്‍ പിണറായി വിജയനും പങ്ക്: കെഎം ഷാജി

Published : 20th August 2016 | Posted By: mi.ptk

km-shaji

നാദാപുരം: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിന്റെ കൊലപാതക ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് കെഎം ഷാജി എംഎല്‍എ. പി ജയരാജനെ ഷുക്കൂര്‍ വധക്കേസില്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വന്നതുപോലെ അസ്‌ലം വധക്കേസില്‍ പിണറായി വിജയനെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഷാജി പറഞ്ഞു.
അസ്‌ലമിനെ കൊലപ്പെടുത്തിയ സംഘമെത്തിയ കാര്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞെങ്കിലും ഇത് വാടകയ്‌ക്കെടുത്തവരെയോ കൊലപ്പെടുത്തിയ ആറംഗ സംഘത്തെയോ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കൊലപാതകം നടന്ന് ഒരു മണിക്കൂറിനകം കാറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ മാസം 12ന് വെള്ളിയാഴ്ചയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അസ് ലമിനെ കാറിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തിയതിന് ശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് അസ് ലമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day