|    Jun 25 Mon, 2018 3:25 pm
Home   >  Todays Paper  >  page 11  >  

അസ്‌ലന്‍ ഷാ ട്രോഫി : ഇന്ത്യക്ക് ജയം

Published : 1st May 2017 | Posted By: fsq

 

മലേസ്യ: സുല്‍ത്താന്‍ അസ്‌ലന്‍ ഷാ ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ രണ്ടാംമല്‍സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി. ഡിഫന്‍ഡര്‍മാരായ ഹര്‍മന്‍പ്രീത് സിങിന്റെയും മന്‍ദീപ് സിങിന്റെയും സൂപ്പര്‍ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 24ാം മിനിറ്റില്‍ മന്‍ദീപ് ഗോള്‍ അക്കൗണ്ട് തുറന്നപ്പോള്‍ മൂന്നു മിനിറ്റുകള്‍ക്ക് ശേഷം ഹര്‍മന്‍പ്രീത് ലീഡ് ഉയര്‍ത്തി. 47ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിന്റെ രണ്ടാംഗോള്‍ ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചു. വെറ്ററന്‍ താരം എസ് വി സുനിലിന്റെ 200ാമത്തെ അന്താരാഷ്ട്ര മല്‍സരമായിരുന്നു ഇന്നലത്തേത്. ആസ്‌ത്രേലിയക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss