|    Sep 23 Sat, 2017 7:43 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അസ്‌ലന്‍ഷാ ഹോക്കി: ഇന്ത്യ ഫൈനലില്‍

Published : 16th April 2016 | Posted By: SMR

ഇപോ: തകര്‍പ്പന്‍ ജയത്തോടെ മുന്‍ ചാംപ്യന്‍മാരായ ഇന്ത്യ 25ാമത് സുല്‍ത്താന്‍ അസ് ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന ഗ്രൂപ്പ്ഘട്ട അവസാന മല്‍സരത്തില്‍ ആതിഥേയരായ മലേസ്യയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് തരിപ്പണമാക്കിയാണ് ഇന്ത്യ ഏഴാം തവണയും ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് കുതിച്ചത്. ഇരട്ട ഗോള്‍ നേടിയ രമണ്‍ദീപ് സിങാണ് ഇന്ത്യക്ക് ആധികാരിക ജയം സമ്മാനിച്ചത്.
ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ മുന്‍ ജേതാക്കളും ശക്തരുമായ ആസ്‌ത്രേലിയെയാണ് ഇന്ത്യ എതിരിടുക. കളിച്ച ആറു മല്‍സരങ്ങളിലും ജയിച്ചാണ് ഓസീസ് ഫൈനലിലെത്തിയത്. ഇന്നലെ നടന്ന അവസാന മല്‍സരത്തില്‍ കാനഡയെയാണ് 0-3ന് ഓസീസ് തോല്‍പ്പിച്ചത്. ഇതോടെ ഒന്നാം സ്ഥാനക്കാരായ ഓസീസിന് 18 പോയിന്റ് ലഭിച്ചു. രണ്ടാമതുള്ള ഇന്ത്യ 12 പോയിന്റോടെയാണ് മുന്നേറിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക