അസ്ലന്‍ഷാ കപ്പ് ഹോക്കി: ഇന്ത്യ ജയത്തോടെ തുടങ്ങി
Published : 7th April 2016 | Posted By: SMR
ഇപോ (മലേസ്യ): 25ാമത് സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ മുന്‍ ജേതാക്കളായ ഇന്ത്യ ജയത്തോടെ തുടങ്ങി. ഇന്നലെ നടന്ന മല്‍സരത്തില്‍ ജപ്പാനെയാണ് ഇന്ത്യ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു കീഴടക്കിയത്. മല്‍സരത്തിലുടനീളം ആധിപത്യം പുലത്തിയെങ്കിലും ജയത്തിനായി ഇന്ത്യക്കു നന്നായി വിയര്‍ക്കേണ്ടിവന്നു.
ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. 17ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് കെന്‍ജി കിതാസാതോയാണ് ജപ്പാനുവേണ്ടി സ്കോര്‍ ചെയ്തത്. 25ാം മിനിറ്റില്‍ മറ്റൊരു പെന ല്‍റ്റി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ ഒപ്പമെത്തിച്ചു.
32ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിന്റെ ഗോളില്‍ ഇന്ത്യ ജയം പിടിച്ചുവാങ്ങി. സര്ദാരാണ് കളിയിലെ കേമന്‍. ഇന്ത്യ ഇന്നു ലോകചാംപ്യന്മാരായ ആസ്ത്രേലിയയുമായി ഏറ്റുമുട്ടും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.