|    May 25 Thu, 2017 11:46 pm
FLASH NEWS

അസ്‌ലന്‍ഷാ കപ്പ് ഹോക്കി: ഇന്ത്യയെ തരിപ്പണമാക്കി ആസ്‌ത്രേലിയ

Published : 8th April 2016 | Posted By: SMR

ഇപോ: ലോക ചാംപ്യന്‍മാരായ ആസ്‌ത്രേലിയക്കെതിരേ സുല്‍ത്താന്‍ അസ്‌ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യക്കു ദയനീയ തോല്‍ വി. ഇന്നലെ നടന്ന രണ്ടാംറൗണ്ട് മല്‍സരത്തില്‍ ഓസീസ് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യയെ മുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഓസീസിന്റെ ആദ്യത്തെയും ഇന്ത്യയുടെ രണ്ടാമത്തെയും മല്‍സരമായിരുന്നു ഇത്. ബുധനാഴ്ച നടന്ന ആദ്യ കളിയില്‍ ഇന്ത്യ 2-1നു ജപ്പാനെ തോല്‍പ്പിച്ചിരുന്നു.
യുവതാരങ്ങളുമായി ഇറങ്ങിയ ഇന്ത്യക്കെതിരേ ഉജ്ജ്വല പ്രകടനമാണ് എട്ടു തവണ ജേതാക്കളായ ഓസീസ് കാഴ്ചവച്ചത്. കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും ഇന്ത്യക്കു മേല്‍ക്കൈയുണ്ടായിരുന്നില്ല.
ബ്ലാക് ഗോവേഴ്‌സ് (അഞ്ചാം മിനിറ്റ്), ജേക്കബ് വെറ്റന്‍ (13), എഡ്ഡി ഒക്കെന്‍ഡന്‍ (20), സൈമണ്‍ ഓര്‍ക്കാഡ് (25), മാറ്റ് ഗോഡ്‌സ് (53) എന്നിവരാണ് ഓസീസിനുവേണ്ടി ലക്ഷ്യം കണ്ടത്. ഇന്ത്യയുടെ ആശ്വാസഗോള്‍ എട്ടാം മിനിറ്റില്‍ രൂപീന്ദര്‍ പാല്‍ സിങിന്റെ വകയായിരുന്നു.
ഈ വര്‍ഷം റിയോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ് മുന്നില്‍കണ്ട് ഏറ്റവും മികച്ച ടീമിനെയാണ് ഓസീസ് അണിനിരത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day