|    May 30 Tue, 2017 7:10 am
FLASH NEWS

അസ്‌ലന്‍ഷാ കപ്പ്: മന്‍പ്രീത് ഇന്ത്യന്‍ ടീമിനൊപ്പം ചേരും

Published : 9th April 2016 | Posted By: SMR

ഇപോ: സുല്‍ത്താന്‍ അസ്‌ലന്‍ഷാ കപ്പ് ഹോക്കി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം പ്രമുഖ മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിങ് ചേരും. ടൂര്‍ണമെന്റിനായി മന്‍പ്രീത് നേരത്തേ മലേസ്യയിലെത്തിയിരുന്നെങ്കിലും പിതാവിന്റെ മരണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ജപ്പാനെതിരായ ഉദ്ഘാടനമല്‍സരത്തിനു മണിക്കൂറുകള്‍ മുമ്പാണ് മന്‍പ്രീത് നാട്ടിലേക്ക് വിമാനംകയറിയത്. ആസ്‌ത്രേലിയക്കെതിരേയുള്ള രണ്ടാമത്തെ കളിയിലും താരം കളിച്ചിരുന്നില്ല. നാളെ കാനഡയ്‌ക്കെതിരായ മല്‍സരത്തില്‍ മന്‍പ്രീത് ഇന്ത്യന്‍ നിരയിലുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day