|    Jan 18 Wed, 2017 9:36 pm
FLASH NEWS

അസ്‌ലം വധക്കേസ്: രണ്ട് പ്രതികള്‍കൂടി അറസ്റ്റില്‍

Published : 26th September 2016 | Posted By: SMR

aslam

നാദാപുരം: മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ തൂണേരി വെള്ളൂരിലെ കാളിപറമ്പത്ത് അസ്‌ലം വെട്ടേറ്റുമരിച്ച കേസിലെ രണ്ടു പ്രതികള്‍കൂടി അറസ്റ്റില്‍. കുണ്ടുതോട് സ്വദേശി കുഞ്ഞിപ്പറമ്പത്ത് രാജീവന്‍(32), തൂണേരി വെള്ളൂര്‍ സ്വദേശി അമ്പലത്തിന്‍ താഴക്കുനി ഷാജി(34) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
ഇതോടെ അസ്‌ലം കൊലക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. അസ്‌ലമിനെ ഇടിച്ചു വീഴ്ത്തിയ ഇന്നോവ ഓടിച്ച ആളാണ് രാജീവന്‍. കാവിലുംപാറ കുണ്ടുതോട് സ്വദേശി രാജീവന്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ െ്രെഡവറായിരുന്നു.
കൊലപാതകത്തില്‍ നേരിട്ടു ബന്ധമുള്ളയാളാണ് ഇയാള്‍. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഷിബിന്റെ പിതാവ് ഭാസ്‌കരന്റെ സഹോദരി പുത്രനാണ് ഷാജി. അസ്‌ലമിനെ പിന്തുടര്‍ന്നു വന്ന വാഹനത്തിലുള്ളവര്‍ക്ക് വിവരങ്ങള്‍ നല്‍കിയത് ഷാജിയായിരുന്നു. കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സിപിഎം കാസര്‍കോട് ഭാരവാഹി അനില്‍ ബംഗള ഒഴികെ എല്ലാവരും റിമാന്‍ഡിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 147 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക