|    Jun 25 Sun, 2017 9:12 pm
FLASH NEWS

അസ്‌ലം വധക്കേസ്: പ്രതികളെ പിടികൂടുമെന്ന് സര്‍ക്കാര്‍

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: നാദാപുരം മുഹമ്മദ് അസ്‌ലം വധക്കേസിലെ പ്രതികള്‍ ഏത് മാളത്തിലൊളിച്ചാലും കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. പാറക്കല്‍ അബ്ദുല്ല അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേസിനെക്കുറിച്ച് നാദാപുരം പോലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിച്ച് വരികയാണെന്നും 14 പ്രതികളില്‍ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റു പ്രതികളെ കണ്ടെത്താനായി സൈബര്‍ സെല്‍ മുഖേന മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുകയാണെന്നും മന്ത്രി പറഞ്ഞു. നാദാപുരത്തെ താറുമാറായ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥത കാണിക്കുന്നില്ലെന്നും അസ്‌ലം വധക്കേസിലെ യഥാര്‍ഥ പ്രതികളെ രണ്ടരമാസമായിട്ടും പിടികൂടാനായില്ലെന്നും പാറക്കല്‍ അബ്ദുള്ള സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.അസ്‌ലം വധക്കേസില്‍ പിടികൂടിയവരില്‍ കൃത്യം നടത്തിയവര്‍ രണ്ടുപേരെ ഉള്ളൂ. കേസിലെ പ്രതികളെ പിടികൂടാത്തത് അക്രമികള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും നാദാപുരം കുറ്റിയാടി മേഖലയില്‍ കൂടുതല്‍ പ്രോല്‍സാഹനം പകരുന്നു. നിസ്സാര സംഭവങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ട ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരായി 308, 153 എ വകുപ്പുകള്‍ ചേര്‍ക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നുവെന്നും പാറക്കല്‍ ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക