|    Mar 28 Tue, 2017 7:32 pm
FLASH NEWS

അസ്‌ലം വധക്കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ എടുത്തത് നിസ്സാര കേസ്

Published : 27th August 2016 | Posted By: Navas Ali kn

KSD_anil_bangalam

തൂണേരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ചുമത്തിയത് നിസാര വകുപ്പുകള്‍. സിപിഎം കാഞ്ഞങ്ങാട് മടിക്കൈ ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനിലിനെതിരെ മുഖ്യപ്രതികളായ രണ്ടുപേര്‍ക്കു ഒളിത്താവളം ഒരുക്കിയതിന് നാദാപുരം പോലിസാണ് കേസെടുത്തത്. അഞ്ച് മാസം വരെ ജാമ്യം ലഭിക്കാത്ത വകുപ്പില്‍ ഉള്‍പ്പെടുത്താമായിരുന്ന കുറ്റമാണ് പ്രതിയുടേതെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ നിസാര വകുപ്പുകള്‍ ചമുത്തിയാണ് നാദാപുരം പോലിസ് കേസെടുത്തത്. ഇതിനാല്‍ പ്രതിക്ക് ജാമ്യം നേടി പുറത്തിറങ്ങാനായി. നാദാപുരം റൂറല്‍ എസ്പി ഓഫിസില്‍ മൂന്നു ദിവസത്തോളം ചോദ്യം ചെയ്ത പ്രതിയെ നിസാരവകുപ്പുകള്‍ ചേര്‍ത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കൊലക്കേസ് പ്രതികളെ സംരക്ഷിച്ചതായി സിപിഎം ബ്രാഞ്ച് സെക്രട്ടറി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. എന്നാല്‍, പിന്നീട് പ്രതികള്‍ എങ്ങോട്ട് കടന്നെന്ന് അറിയില്ലെന്നായിരുന്നു ഇയാളുടെ മൊഴി. അന്വേഷണത്തില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും അസ്്‌ലം വധക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയ ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെ ചില ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ടാണ് അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day