|    Jan 22 Sun, 2017 1:42 pm
FLASH NEWS

അസ്‌ലം വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ ലീവിനൊരുങ്ങുന്നു

Published : 19th August 2016 | Posted By: SMR

aslam

നാദാപുരം: തൂണേരി അസ്‌ലം വധക്കേസില്‍ പ്രതികളായവരെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് വൈകുന്നതിനുള്ള കാരണം പോലിസിനു മേല്‍ ഉന്നതങ്ങളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദം. യഥാര്‍ഥ പ്രതികളെക്കുറിച്ച് സംഭവം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ വ്യക്തമായ വിവരം ലഭിച്ചിട്ടും അറസ്റ്റവൈകുകയാണ്.
ഇപ്പോള്‍ കസ്റ്റഡിയിലുള്ള യുവാവ് തന്നെയാണ് കൃത്യം നടക്കുമ്പോള്‍ കാര്‍ ഓടിച്ചതെന്നാണ് ലഭിക്കുന്ന സൂചന. കൃത്യത്തിന് ഉപയോഗിച്ച ഇന്നോവ കാര്‍, മൊബൈല്‍ ഫോണ്‍, ചെരുപ്പ്, ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെക്കുറിച്ചു വിവരം പോലിസിനു ലഭിച്ചത്. അതേസമയം, ഭീഷണിയും സമ്മര്‍ദ്ദവും കൂടിയായതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ ലീവില്‍ പോകാനൊരുങ്ങുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി സിപിഎം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തുവിന്റെ വീട്ടില്‍ പരിശോധന നടത്തിയത് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയിരുന്നു. ജില്ലയിലെ പ്രധാന നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താതെ പിന്‍വാങ്ങേണ്ടിവന്നു.
പ്രതികെള കോടതിയില്‍ ഹാജരാക്കാമെന്ന പാര്‍ട്ടി നിര്‍ദേശം പോലിസ് ഉദ്യോഗസ്ഥര്‍ നിരസിച്ചതാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്താന്‍ വൈകുന്നത്.
അതേസമയം, ഡമ്മി പ്രതികളെ ഹാജരാക്കിയാല്‍ ഉണ്ടാകുന്ന ജനരോഷവും ഭരണനേതൃത്വത്തോടുള്ള വിധേയത്വവും പോലിസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് ലഭിച്ച വിരല്‍ ആരുടേതാണെന്ന മെഡിക്കല്‍ പരിശോധനാ ഫലം ഇന്നു ലഭിക്കുമെന്നാണ് ലഭ്യമായ വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,097 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക