|    Sep 25 Mon, 2017 1:27 pm
FLASH NEWS
Home   >  Kerala   >  

അസ്‌ലം വധം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Published : 25th August 2016 | Posted By: Navas Ali kn

communist-crimes

നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലിസ് അറസ്റ്റു ചെയ്തു. സിപിഎം ബങ്കളം ബ്രാഞ്ച് സെക്രട്ടറി അനിലാണ് അറസ്റ്റിലായത്. കൊലയാളികള്‍ക്ക് ഒളിക്കാന്‍ സഹായം ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരിലുള്ള കുറ്റം. നാദാപുരം പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ് ഐ കെ. ബിജുലാല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളത്തെ കസ്റ്റഡിയിലെടുത്ത് നാദാപുരം പോലീസിന് കൈമാറുകയായിരുന്നു. കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസിലെ രണ്ട് സിപിഎം അനുഭാവികളായ ജീവനക്കാരാണ് പ്രതികളെ ഗസ്റ്റ്ഹൗസില്‍ പാര്‍പിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തതെന്ന് വിവരവും പുറത്തുവന്നിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസം പ്രതികള്‍ അവിടെ തങ്ങിയതായാണ് സൂചന. പിന്നീട് പോലീസ് അന്വേഷണം എത്തുമെന്ന് വിവരം ലഭിച്ചതോടെ രണ്ടു പ്രതികളെയും ബങ്കളത്തെ ഒരു വീട്ടിലേക്ക് മാറ്റുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക