|    Jul 28 Fri, 2017 4:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അസ്‌ലം വധം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Published : 27th August 2016 | Posted By: SMR

നാദാപുരം: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കാളിയ പറമ്പത്ത് മുഹമ്മദ് അസ്‌ലം വധവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി നാദാപുരം പോലിസ് സ്‌റ്റേഷനിലെത്തിച്ച കാസര്‍കോട് ബങ്കളം സിപിഎം ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളത്തെ അറസ്റ്റ് ചെയ്തു.
വൈകീട്ട് അഞ്ചുമണിയോടെ ഇയാളുടെ അറസ്റ്റ് നാദാപുരം പോലിസ് സ്‌റ്റേഷനില്‍ രേഖപ്പെടുത്തി. തുടര്‍ന്നു നാദാപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തിന് ഉപാധികളോടെ ജാമ്യമനുവദിക്കുകയായിരുന്നു.
നാദാപുരം പോലിസ് തയ്യാറാക്കിയ പ്രഥമ വിവര റിപോര്‍ട്ടില്‍ ഇയാള്‍ക്കെതിരേ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്തതാണു ജാമ്യം ലഭിക്കാനിടയാക്കിയതെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഇയാള്‍ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതല്ലാതെ മറ്റൊരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലുള്ളതെന്നാണ് അറിയാന്‍ കഴിയുന്നത്.കോഴിക്കോട് ജില്ലാ പോലിസ് സൂപ്രണ്ട് കാസര്‍കോട് എസ്പിക്ക് നല്‍കിയ നിര്‍ദേശപ്രകാരം ഹോസ്ദുര്‍ഗ് പോലിസ് കസ്റ്റഡിയിലെടുത്താണ് അനില്‍ ബങ്കളത്തെ നാദാപുരം പോലിസിന് കൈമാറിയത്. ബങ്കളത്തെ വീട്ടിലും ഹോസ്ദുര്‍ഗ് പിഡബ്ല്യൂഡി അതിഥിമന്ദിരത്തിലും രണ്ടു പ്രതികളെ ഒളിവില്‍ താമസിപ്പിച്ചത് പോലിസ് കണ്ടെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക