|    Jan 19 Thu, 2017 10:07 am

അസ്‌ലം വധം: വിദേശത്തേക്കു കടന്ന പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ചു

Published : 21st August 2016 | Posted By: SMR

നാദാപുരം: അസ്‌ലം വധക്കേസില്‍ വിദേശത്തേക്കു കടന്നുകളഞ്ഞ പ്രതിയെ തിരിച്ചെത്തിക്കാന്‍ പോലിസ് ശ്രമം തുടങ്ങി. കൊലയാളികളെ പിടികൂടുന്നതിന് നിര്‍ണായകമായ തെളിവുകള്‍ ലഭ്യമാവുമെന്നു പോലിസ് കരുതിയ വളയം സ്വദേശിയെ തിരിച്ചെത്തിക്കുന്നതിനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്.
വിദേശത്തേക്കു കടന്നതായി എയര്‍പോര്‍ട്ട് അധികൃതരാണ് പോലിസിനെ വിവരമറിയിച്ചത്. കൊലയാളി സംഘത്തിന് വാടകയ്ക്കു കാര്‍ എത്തിച്ചുകൊടുത്തു എന്ന് പോലിസ് സംശയിക്കുന്നയാളാണ് വിദേശത്തേക്കു കടന്നത്. കൊലയ്ക്കു ശേഷം വടകര സഹകരണ ആശുപത്രിക്കു സമീപം ഉപേക്ഷിച്ച ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്ത വാണിമേല്‍ സ്വദേശിയെ ചോദ്യംചെയ്തതില്‍ നിന്നാണ് ഗള്‍ഫിലേക്കു കടന്ന പ്രതിക്ക് കേസുമായുള്ള ബന്ധം പുറത്തുവരുന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വിവിധ എയര്‍പോര്‍ട്ടുകളില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതിയെന്നു സംശയിക്കുന്നയാളുടെ പേരുവിവരവും ഫോട്ടോയും പുറത്തുവിടരുതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക