|    Jan 22 Sun, 2017 3:19 am
FLASH NEWS

അസ്‌ലം വധം: രാജീവന്റെ അറസ്റ്റ് ഉന്നതതല ഗൂഢാലോചനയുടെ ചുരുളഴിക്കും

Published : 26th September 2016 | Posted By: SMR

നാദാപുരം: അസ്‌ലം കൊലക്കേസില്‍ കുണ്ടുതോട് സ്വദേശി കുഞ്ഞിപ്പറംബത്ത് രാജീവന്റെ അറസ്റ്റ് കേസില്‍ നിര്‍ണായകമാവും. സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ഡ്രൈവര്‍ ആയിരുന്ന രാജീവന്റെ അറസ്റ്റ് കൊലയില്‍ വന്‍ഗൂഡാലോചന നടന്നുവെന്നാണ് സൂചന നല്‍കുന്നത്. കുന്നുമ്മല്‍ ഏരിയയിലെ പ്രധാന നേതാക്കള്‍ രാജീവനെയാണ് സ്ഥിരമായി ഡ്രൈവറായി ഉപയോഗിക്കാറ്. ജില്ലാനേതാക്കള്‍ പ്രദേശത്തെത്തിയാലും രാജീവനാണ് വാഹനമോടിക്കുക. ഇന്നോവ അഞ്ചു ദിവത്തേക്ക് വാടകക്കെടുത്ത് അസ്‌ലമിനെ പിന്തുടര്‍ന്നിരുന്നത് രാജീവനായിരുന്നു.ആക്രമണം നടത്താന്‍ പാര്‍ടിയുടെ വിശ്വസ്തരെ തന്നെ ഏല്‍പ്പിക്കുകയും ചെയ്തു. ഉന്നത നേതാക്കള്‍ അറിയാതെ ഇതൊന്നും നടക്കില്ലെന്നും രാജീവന്‍ പങ്കാളിയാവില്ലെന്നും പോലിസ് വൃത്തങ്ങള്‍ സൂചന നല്‍കി.
സിപിഎമ്മിന്റെ കാസര്‍കോഡ് ജില്ലയിലെ ഭാരവാഹിയെയും കേസില്‍ നേരത്തെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ സെക്രട്ടറി നടത്തിയ വിവാദ പ്രസംഗവും രാജീവന്റെ അറസ്റ്റും സിപിഎം നേതൃത്വത്തിന്റെ പങ്കാണ് വെളിപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഷിബിന്റെ കൊലക്ക് പ്രതികാരം ചെയ്യുമെന്ന് കുടുംബയോഗങ്ങളില്‍ സിപിഎം നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നതായും പറയപ്പെടുന്നു. ഷിബിന്‍ കൊലക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത് സിപിഎമ്മിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. മുസ്‌ലിം ലീഗുമായി സിപിഎം നേതൃത്വം നടത്തിയ ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണ് കേസ് പരാജയപ്പെട്ടതെന്ന് വലിയ പ്രചരണമുണ്ടായി. ഇതും അസ്‌ലമിന്റെ കൊലയിലേക്ക് നയിച്ചു എന്നു പറയപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 699 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക