|    May 25 Thu, 2017 1:20 am
FLASH NEWS

അസ്‌ലം വധം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Published : 4th September 2016 | Posted By: SMR

നാദാപുരം: തൂണേരി വെള്ളൂരില്‍ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കാളിയാറമ്പത്ത് മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. ഇരിങ്ങണ്ണൂര്‍ നെല്ലിക്കുളത്തില്‍ ജിതിന്‍ ലാല്‍ (26), വെള്ളൂര്‍ പൈക്കിലോട്ട് ഷാജി (28) എന്നിവരെയാണ് കുറ്റിയാടി പോലിസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. അസ്‌ലമിനെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് കൊലയാളിസംഘത്തിനു വിവരങ്ങള്‍ കൈമാറിയവരാണ് ഇവര്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. എന്നാല്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day