|    Oct 24 Tue, 2017 1:10 pm
FLASH NEWS
Home   >  News now   >  

അസ്‌ലം വധം: രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Published : 3rd September 2016 | Posted By: Navas Ali kn

aslam
നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ കൊലപെടുത്തിയ കേസില്‍  രണ്ട് സിപിഎം പ്രവര്‍ത്തകര്‍  കൂടെ പിടിയിലായി. വെള്ളൂര്‍ സ്വദേശികളായ ജിതിന്‍, ഷാജി എന്നിവരെയാണ് പോലിസ് അറസ്റ്റു ചെയ്തത്. അസ്‌ലമിനെ കൊലയാളികള്‍ക്ക് കാണിച്ചുകൊടുത്തവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇതിനു പുറമെ രണ്ട് പേര്‍ കൂടെ കസ്റ്റഡിയിലുണ്ട് .ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികള്‍ സഞ്ചരിച്ച മാരുതി വാഗണ്‍ ആര്‍ കാറും, ബൈക്കും കണ്ടെത്തിയിട്ടുണ്ട്. അസ്‌ലമിനെ കൊല്ലാന്‍ ഒത്താശ ചെയ്ത നാദാപുരം വെള്ളൂര്‍ സ്വദേശി രമീഷിനെയും കൊലയാളികള്‍ക്ക് ഒളിത്താവളം ഒരുക്കിയ കാസര്‍കോട് ബങ്കളം സ്വദേശി അനിലിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക