|    Feb 26 Sun, 2017 8:15 pm
FLASH NEWS

അസ്‌ലം വധം: രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍

Published : 25th November 2016 | Posted By: SMR

നാദാപുരം: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ തൂണേരിയിലെ കാളിപറമ്പത്ത് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടെ അറസ്റ്റിലായി. കണ്ണൂര്‍ പാട്യം സ്വദേശികളായ ഷിബു, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകത്തിന് നേതൃത്വം നല്‍കിയ സിപിഎം പാര്‍ട്ടിയുടെ ക്വട്ടേഷന്‍ ടീമില്‍ ഉള്‍പ്പെട്ടവരാണ് ഷിബുവും ശ്രീജിത്തും. ഇതില്‍ ഒരാള്‍ നേരത്തെ ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലും പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ഇന്നോവ ഓടിച്ച ഡ്രൈവര്‍ രാജീവനെ പിടികൂടിയതോടെയാണ് ക്വട്ടേഷന്‍ സംഘത്തെപ്പറ്റി അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്കു വിവരം ലഭിച്ചത്. ഇരുവരെയും അടുത്ത ദിവസം തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day