|    Feb 20 Mon, 2017 12:07 pm
FLASH NEWS

അസ്‌ലം വധം: രണ്ടുപേര്‍ കൂടി പിടിയില്‍

Published : 24th November 2016 | Posted By: SMR

നാദാപുരം: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തൂണേരി വെള്ളൂരിലെ കാളിപറമ്പത്ത് മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍കുടി പിടിയിലായതായി അറിയുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത രണ്ടു പേരാണ് ഇന്നലെ  പിടിയിലായത്. ആഗസ്ത് പന്ത്രണ്ട് വെള്ളിയാഴ്ച വൈകീട്ട് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോകുന്നതിനിടെ അസ്‌ലമിനെ ബൈക്ക് ഇടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. പത്ത് പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതോടെ പന്ത്രണ്ടു പേര്‍ പിടിയിലായി. ഇനി രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക