|    Jan 22 Sun, 2017 9:39 am
FLASH NEWS

അസ്‌ലം വധം: മുഖ്യ പ്രതിയെ പിടിച്ചതിനു പുറകെ അന്വേഷണ സംഘത്തലവനെ മാറ്റി

Published : 28th August 2016 | Posted By: Navas Ali kn

Aslam_Murder_760x400
നാദാപുരത്ത് മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായതിനു പിറകെ അന്വേഷണ സംഘത്തലവനെ മാറ്റി. കേസ് അന്വേഷിക്കുന്ന നാദാപുരം എഎസ്പി കറുപ്പസ്വാമിയെയാണ് അടിയന്തരമായി മാറ്റിയത്. കറുപ്പസ്വാമിക്കു പകരം കെ ഇസ്മയിലിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലെത്തിയ ഘട്ടത്തിലാണ് സംഘത്തലവനെ അഭ്യന്തര വകുപ്പ് തല്‍സ്ഥാനത്തു നിന്നും നീക്കിയത്. കേസില്‍ ഗൂഢാലോചന , കൊലപാകം, പ്രതകള്‍ക്ക് ഒളിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിപൊലീസ് അറസ്റ്റ് ചെയ്തത പ്രതിളെല്ലാവരും സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ്. സിപിഐ എമ്മിന്റെ പ്രാദേശിക നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയിട്ടുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,513 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക