|    May 27 Sat, 2017 11:54 am
FLASH NEWS

അസ്‌ലം വധം: മുഖ്യപ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

Published : 8th October 2016 | Posted By: SMR

നാദാപുരം: മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ട കണ്ണൂര്‍ പാട്യം സ്വദേശി പത്തായക്കുന്ന് വിജേഷ് (34), തലശ്ശേരി വടക്കുമ്പാട് സഹകരണ ബാങ്ക് ജീവനക്കാരന്‍ ശ്രീജിത്ത് (35) എന്നിവരെയാണു തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഈ പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ജയിലില്‍ വച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. കേസിലെ പ്രധാന സാക്ഷികള്‍ ജയിലില്‍ വച്ച് ഇരുവരെയും തിരിച്ചറിയുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day