|    Mar 29 Wed, 2017 3:12 am
FLASH NEWS

അസ്‌ലം വധം: പ്രതികള്‍ വലയിലായതായി സൂചന

Published : 25th August 2016 | Posted By: SMR

നാദാപുരം: അസ്‌ലം വധക്കേസില്‍ മുഖ്യ പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചു. ഉടന്‍ അറസ്റ്റുണ്ടാവും. പ്രതികള്‍ക്ക് ഒളിവില്‍ പാര്‍ക്കാന്‍ സൗകര്യമൊരുക്കി കൊടുത്ത കാസര്‍കോട്ടെ പ്രാദേശിക നേതാവിനെയും അനുയായികളെയും ഹൊസ്ദുര്‍ഗ് പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായാണ് വിവരം.
ചോദ്യം ചെയ്യലിന്റെ ഭാഗമായി കാസര്‍കോട് ബങ്കളം സിപിഎം ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളത്തെ നാദാപുരം പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ പൊലിസ് സൂപ്രണ്ട് കാസര്‍കോട് എസ്പിക്ക് നല്‍കിയ നിര്‍ദേശപ്രകാരം ഹോസ്ദുര്‍ഗ് പോലിസ് കസ്റ്റഡിയിലെടുത്താണ് നാദാപുരം പോലിസിനു കൈമാറിയത്. ബങ്കളത്തെ വീട്ടിലും ഹൊസ്ദുര്‍ഗ് പിഡബ്ല്യൂഡി അതിഥി മന്ദിരത്തിലും രണ്ടു പ്രതികളെ ഒളിവില്‍ താമസിപ്പിച്ചതായാണ് പോലിസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ അന്വേഷണ സംഘം വിവിധ സ്ഥലങ്ങളില്‍ നിന്നും ചോദ്യം ചെയ്തുവരികയാണ്. വരും ദിവസങ്ങളില്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടവരും സഹായം നല്‍കിയവരും പിടിയിലാവുമെന്നാണ് പൊലിസ് നല്‍കുന്ന സൂചന.
പ്രതികളില്‍ പ്രത്യേക പരിശീലനം നേടിയവരും ഉണ്ടെന്നാണ് പോലിസിന്റെ നിഗമനം. ഇവരുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് കൊലപാതകത്തിന്റെ സ്വഭാവം സൂചിപ്പിക്കുന്നത്. കൊലയാളി സംഘത്തിന് വാഹനം നല്‍കി സഹായം ചെയ്ത വളയത്തെ നിധിന്‍ എന്ന കുട്ടുവിനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day