|    Jan 21 Sat, 2017 10:10 am
FLASH NEWS

അസ്‌ലം വധം: പ്രതികളുടെ അറസ്റ്റ് വൈകുന്നു

Published : 23rd August 2016 | Posted By: SMR

നാദാപുരം: തൂണേരിയിലെ മുഹമ്മദ് അസ്‌ലം വധക്കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി  പോലിസ് അധികൃതര്‍ പ്രഖ്യാപനം നടത്തുമ്പോഴും കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താത്ത നടപടി ദുരൂഹതയുളവാക്കുന്നു.
കഴിഞ്ഞ ദിവസം വളയത്തെ നിരവുമ്മല്‍ നിന്ന് കസ്റ്റഡിയിലെടുത്ത യുവാവിന്റെ അറസ്റ്റ് ഇനിയും രേഖപ്പെടുത്തിയിട്ടില്ല. ഇയാളാണ് പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വാടകയ്ക്ക് വാങ്ങിയതെന്നാണ് വിവരം.
കൊലപാതകത്തില്‍ ആറു പേരാണ് പങ്കാളികളായിരുന്നതെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു കുറച്ചുനാള്‍ മുമ്പുവരെ പോലിസില്‍ നിന്നു തന്നെ ലഭ്യമായിരുന്ന വിവരം. എന്നാല്‍, പ്രതികളുടെ എണ്ണം ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്ന പോലിസ് നിലപാട് സംശയങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇപ്പോള്‍ പോലിസെടുക്കുന്ന അഴകൊഴമ്പന്‍ നിലപാട് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനാണെന്നാണ് സൂചന.
അതിനിടെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവര്‍ ഒളിവിലാണെന്നും കേസുമായി ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്തതായും പ്രതിയാണെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നും എഡിജിപി സുധേഷ് കുമാര്‍ അറിയിച്ചു. നാദാപുരത്ത് അന്വേഷണ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് കടന്ന യുവാവ് പ്രതിയല്ല. മറിച്ച് സാക്ഷി മാത്രമാണ്. കൂട്ടു പ്രതികള്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടോ എന്ന് സ്ഥിരീകരിച്ചില്ല. പ്രതികളുടെ എണ്ണം ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നും എഡിജിപി പറഞ്ഞു.
എംഎല്‍എക്കും കെഎംസിസി ഭാരവാഹിക്കുമെതിരേ കേസെടുക്കണമെന്ന്
കോഴിക്കോട്:  കുറ്റിയാടി എംഎ ല്‍എ പാറക്കല്‍ അബ്ദുല്ല, കെഎംസിസി കോഴിക്കോട് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഹാജി എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. തൂണേരി-നാദാപുരം പ്രദേശത്ത് സമാധാനം സ്ഥാപിക്കാനുള്ള സര്‍വ്വകക്ഷികളുടെയും സര്‍ക്കാരിന്റെയും ശ്രമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് നിയമം കൈ യിലെടുത്ത് പകരം വീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള  അബൂബക്കര്‍ ഹാജിയുടെ വാട്‌സ്ആപ്പ് സന്ദേശം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കെ ാണ്ടിരിക്കുകയാണ്. ഇതിനിടയിലാണ്  പാറക്കല്‍ അബ്ദുല്ല ഖത്തറിലെ കെഎംസിസി സ്വീകരണയോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. നിയമമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ എംഎല്‍എ നിയമം കൈയിലെടുത്ത് വേളത്തും തൂണേരിയിലും ലീഗ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ആളുകളെ കൊലചെയ്യാന്‍ പ്രയാസമൊന്നുമില്ലെന്ന് തന്റെ പ്രസംഗത്തിലുടനീളം ആവര്‍ത്തിച്ചിരിക്കുകയാണ്. ഈ രണ്ട് സംഭവങ്ങളെയും കുറിച്ച് കേസെടുത്ത് അനേ്വഷണം നടത്തണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക