|    Jan 24 Tue, 2017 6:43 am

അസ്‌ലം വധം ദൗര്‍ഭാഗ്യകരം:എസ്ഡിപിഐ

Published : 13th August 2016 | Posted By: mi.ptk

SDPI-mirror

കോഴിക്കോട്: ഷിബിന്‍വധക്കേസില്‍ വെറുതെ വിട്ട അസ്‌ലമിനെ വെട്ടി കൊലപ്പെടുത്തിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പറഞ്ഞു. നാദാപുരത്ത് ശാശ്വത സമാധാനത്തിന് എല്ലാവരും പരിശ്രമിക്കണം. നിരന്തരമുണ്ടാകുന്ന സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നത് വളരെ പ്രയാസകരമാണ്. നാദാപുരത്ത് സമാധാനം ഉണ്ടാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും പാര്‍ട്ടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞ ആളെ കൊല്ലുന്ന ആളുകള്‍ സ്വന്തം പാര്‍ട്ടിയില്‍
കോഴിക്കോട്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ നാദാപുരം തുണേരിയിലെ അസ്‌ലമിനെ സിപിഎം ക്രിമിനലുകള്‍ കൊലപ്പെടുത്തിയതില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ വേഗത്തില്‍ ആളെ കൊല്ലുന്ന ആളുകള്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെയാണെന്ന് നാദാപുരം സംഭവത്തോടെ വ്യക്തമായതായി ജില്ലാ പ്രസിഡന്റ് എപി അബ്ദുല്‍ നാസര്‍, സെക്രട്ടറിമാരായ കെകെ കബീര്‍, പി നിസാര്‍ അഹമ്മദ് എന്നിവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,380 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക