|    Dec 18 Mon, 2017 1:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അസ്‌ലം വധം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 5th September 2016 | Posted By: SMR

aslam

നാദാപുരം: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊന്ന കേസില്‍ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍. തൂണേരി വെള്ളൂരിലെ പൈക്കിലോട്ട് താഴക്കുനി അഖിലി(26)നെയാണ് കേസ് അന്വേഷിക്കുന്ന സിഐ സജീവന്‍ അറസ്റ്റ് ചെയ്തത്. കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ ഉണ്ടായിരുന്ന ആളാണ് അഖില്‍.
നേരത്തേ ഷിബിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാള്‍ക്ക് വെട്ടേറ്റിരുന്നതായി പോലിസ് പറഞ്ഞു. അസ്‌ലം സഞ്ചരിച്ച ബൈക്കില്‍ മറ്റു രണ്ടു പേര്‍കൂടി ഉണ്ടായിരുന്നതിനാല്‍ അസ്‌ലമിനെ തിരിച്ചറിയാനാണ് കൊലയാളികളുടെ കൂടെ അഖില്‍ യാത്ര ചെയ്തതെന്നും പോലിസ് വ്യക്തമാക്കി.
ഇന്നോവയ്ക്കു മുന്നിലായി വഴികാണിക്കാന്‍ മറ്റൊരു കാറില്‍ സഞ്ചരിച്ച മൂന്ന് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇന്നോവ വാടകയ്‌ക്കെടുത്ത് കൊലയാളികള്‍ക്ക് കൈമാറിയ യുവാവും പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ച സിപിഎം കാസര്‍കോട് ബങ്കള ബ്രാഞ്ച് സെക്രട്ടറി അനിലും നേരത്തേ അറസ്റ്റിലായിരുന്നു. ഇതില്‍ അനില്‍ ഒഴികെ മറ്റുള്ളവര്‍ റിമാന്‍ഡിലാണ്. കേസില്‍ അറസ്റ്റിലായ സിപിഎമ്മുകാരുടെ എണ്ണം ആറായിട്ടുണ്ട്.
കഴിഞ്ഞ മാസം പന്ത്രണ്ടിന് വൈകീട്ടാണ് അസ്‌ലമിനെ ചാലപ്രം വെള്ളൂര്‍ റോഡില്‍ വച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss