|    Jan 17 Tue, 2017 2:31 pm
FLASH NEWS

അസ്‌ലം വധം: ഉദ്യോഗസ്ഥനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാന്‍: പ്രതിപക്ഷനേതാവ്

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: നാദാപുരത്തെ മുസ്‌ലിംലീഗ് പ്രവര്‍ത്തകനായ അസ്‌ലമിന്റെ കൊലപാതകക്കേസ് അട്ടിമറിക്കാനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമായാണ് അന്വേഷണ ഉദ്യേഗസ്ഥനെ മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കേസിന്റെ അന്വേഷണം സിപിഎം നേതൃത്വത്തിലേക്ക് എത്തുമെന്ന് ഭയന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഉദ്യോഗസ്ഥനെ വച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
പാര്‍ട്ടി നല്‍കിയ പ്രതികളുടെ പട്ടിക അന്വേഷണ ഉദ്യോ ഗസ്ഥന്‍ സ്വീകരിക്കാത്തതുകൊണ്ടാണോ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്. ഇതുവരെ യഥാര്‍ഥ പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞിട്ടില്ല.
അസ്‌ലം വധം ആസൂത്രണം ചെയ്ത സിപിഎം നേതാക്കളുടെ കൈകളില്‍ വിലങ്ങുവീഴുമെന്ന് കണ്ടപ്പോഴാണ് ധൃതിപിടിച്ച് അന്വേഷണ ഉദ്യേഗസ്ഥനെ മാറ്റിയത്. പ്രതികളിലൊരാളെ ഒളിവില്‍ താമസിപ്പിച്ച കാസര്‍കോട് സ്വദേശിയായ ബ്രാഞ്ച് സക്രട്ടറി അനില്‍കുമാറിനെ നിസ്സാരവകുപ്പുകള്‍ ചുമത്തി ജാമ്യം നല്‍കിയതും കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ്.
ക്രമസമാധാനച്ചുമതല പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ വരുന്നതിന്റെ പ്രത്യഘാതമാണിത്. ഇത് ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നമെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക