|    Jan 17 Tue, 2017 8:23 am
FLASH NEWS

അസ്‌ലം വധം: ഇന്നോവ കാര്‍ കണ്ടെത്തി

Published : 15th August 2016 | Posted By: SMR

വടകര: നാദാപുരത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലം കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളികള്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കണ്ടെത്തി. വടകര സഹകരണ ആശുപത്രിക്കു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ സമീപവാസികളാണ് കാര്‍ കണ്ടത്. കേസന്വേഷിക്കുന്ന എഎസ്പി കറുപ്പസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം കാര്‍ പരിശോധിച്ചു.
ഇന്നോവ നേരത്തെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും ആശുപത്രിയാവശ്യത്തിനു വന്നവര്‍ നിര്‍ത്തിയിട്ട വാഹനമാണെന്നാണു കരുതിയത്.  കാറിന്റെ വാതിലുകള്‍ ലോക്ക് ചെയ്യാത്ത നിലയിലായിരുന്നു. മുന്‍ഭാഗത്തെ അറയില്‍ നിന്ന് വാച്ച് കണ്ടെടുത്തു. കാറിനുള്ളില്‍ ചോരപ്പാടുണ്ട്.
കൊലയാളികളുടേതെന്നു സംശയിക്കപ്പെടുന്ന വസ്ത്രങ്ങളും മദ്യക്കുപ്പിയും കാറില്‍ കണ്ടെത്തി. മാത്രമല്ല കാറിന്റെ മുന്‍വശം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന രീതിയിലും കാണപ്പെട്ടു. ഇതു കൊല്ലപ്പെട്ട അസ്‌ലമിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയതുമൂലം വന്നതാണോയെന്നും സംശയമുണ്ട്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി കാര്‍ പരിശോധിച്ചു. അതേസമയം നാട്ടുകാരില്‍ പലരും കാര്‍ തുറന്നുനോക്കിയതു വിരലടയാള വിദഗ്ധരെ കുഴക്കുന്നുണ്ട്.
ഇന്നോവ കാറിന്റെ ആര്‍സി ഉടമസ്ഥന്‍ കോഴിക്കോട് സ്വദേശിയാണ്. ആദ്യ ഉടമയില്‍ നിന്നു പലരിലേക്കും കാര്‍ കൈമാറ്റംചെയ്യപ്പെട്ടതായാണ് അന്വേഷണത്തില്‍ തെളിയുന്നത്. കാര്‍ ഇപ്പോള്‍ വാടകയ്‌ക്കെടുത്ത വളയം സ്വദേശി പോലിസ് കസ്റ്റഡിയിലുണ്ട്. പ്രതികള്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് പോലിസിന് ലഭിച്ച സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക