|    Jan 22 Sun, 2017 1:46 pm
FLASH NEWS

അസ്‌ലം വധം; ആയുധങ്ങള്‍ക്കായി നാദാപുരത്ത് തിരച്ചില്‍

Published : 6th October 2016 | Posted By: Abbasali tf

നാദാപുരം: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊന്ന കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തില്‍. കൊലയാളി സംഘത്തിലെ പ്രധാനികള്‍ അറസ്റ്റിലായതോടെ ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാദാപുരം മേഖലയില്‍ വ്യാപകമായ റെയ്ഡ് നടത്തി. എടച്ചേരി, നാദാപുരം പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് സി ഐ ജോഷി ജോസിന്റെ നേതൃത്വത്തില്‍ ആയുധങ്ങള്‍ക്കായി തിരച്ചില്‍ നടന്നത്. നേരത്തെ അറസ്റ്റിലായ ഡ്രൈവര്‍ രാജീവനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോള്‍ അസ്‌ലമിനെ വെട്ടാന്‍ ഉപയോഗിച്ച വാളും മറ്റ് ആയുധങ്ങളും എടച്ചേരി ഭാഗത്ത് ഒളിപ്പിച്ചതായി മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. എന്നാല്‍ ആയുധങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സിഐ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക