|    Apr 23 Mon, 2018 11:36 am
FLASH NEWS
Home   >  Kerala   >  

അസ്‌ലം വധം: അക്രമി സംഘമെത്തിയ കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു

Published : 14th August 2016 | Posted By: mi.ptk

aslam

നാദാപുരം: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ് ലമിനെ കൊലപ്പെടുത്താന്‍ അക്രമി സംഘം എത്തിയ ഇന്നോവ കാറിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയാണ് കാറിന്റെ ആര്‍സി ഉടമ. ഇയാള്‍ രണ്ട് വര്‍ഷം മുന്‍പ് വാഹനം മറിച്ച് വിറ്റുഎന്നാണ് പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍ വാഹനം രണ്ടില്‍ കൂടുതല്‍ തവണ കൈമാറ്റം ചെയ്തായാണ് ലഭിക്കുന്ന വിവരം. വാഹനം അവസാനം വാങ്ങിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബൈക്കില്‍ സഞ്ചിരിക്കുകയായിരുന്ന അസ്‌ലമിനെ കാറിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തിയതിന് ശേഷം വെട്ടി കൊലപ്പെടുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss