|    Mar 24 Fri, 2017 11:37 pm
FLASH NEWS

അസ്‌ലം വധം:സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞിട്ടാണ് കാര്‍ വാടകക്ക് എടുത്തതെന്ന് അറസ്റ്റിലായ പ്രതി

Published : 2nd September 2016 | Posted By: mi.ptk

aslam-murder-car

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്താന്‍ ആക്രമി സംഘമെത്തിയ കാര്‍ വാടകക്ക് എടുത്തത് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞിട്ടാണെന്ന് അറസ്റ്റിലായ പ്രതി നിതിന്‍. കൊലയാളികള്‍ക്ക് വാഹനം എത്തിച്ച നല്‍കിയെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത കുട്ടു എന്ന നിതിനാണ് മൊഴി നല്‍കിയത്.ഇതോടെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നതാണ് പ്രതിയുടെ മൊഴി.
ആഗസ്ത് 11നാണ് അസ്‌ലം വെട്ടേറ്റ് മരിച്ചത്. കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിക്കാന്‍ പോകവെ ഇന്നോവ കാറിലെത്തിയ സംഘം അസ് ലം സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി മാരകായുധങ്ങള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അസ്‌ലം മരിച്ചത്.

(Visited 450 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക