|    Jan 24 Tue, 2017 6:47 pm
FLASH NEWS

സിപിഎം നടപ്പാക്കിയത് പാര്‍ട്ടി കോടതി വിധിയെന്ന് ചെന്നിത്തല

Published : 13th August 2016 | Posted By: mi.ptk

ramesh-chennithala_

തിരുവനന്തപുരം: നാദാപുരം ഷിബിന്‍ കൊലക്കേസില്‍ കോടതി വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയതിലൂടെ സിപിഎം നടപ്പാക്കിയത് പാര്‍ട്ടി കോടതിയുടെ വിധിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയലിലെ ജോലിയ്ക്ക് വരമ്പത്ത് കൂലി കിട്ടുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഈ കൊലപാതകത്തോട് കൂട്ടിവായിക്കാവുന്നതാണെന്നും കോടതി വെറുതെ വിടുന്നവരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന സിപിഎമ്മിന്റെ കാടത്തം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
കോടിയേരി അടക്കമുള്ള നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകള്‍ ഇത്തരം അക്രമ സംഭവങ്ങള്‍ക്ക് പ്രചോദനമാകുന്നതിന്റെ സൂചനകളാണിതെന്നും പോലീസിന്റെ ജാഗ്രതക്കുറവാണ് നാദാപുരത്ത് വീണ്ടും കൊലപാതകം ഉണ്ടാകാന്‍ കാരണമെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തില്‍ ആക്രമ സംഭവങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുവരികയാണ്. ഗുണ്ടകളുടെ താവളമായി കേരളം മാറിയോ എന്ന് സംശയമുണ്ടെന്നും ഗുണ്ടകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും സാമൂഹ്യ വിരുദ്ധരെയും സര്‍ക്കാര്‍ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് പ്രത്യേക ജാഗ്രത പാലിച്ചതുകൊണ്ടാണ് നാദാപുരത്ത് അന്നുണ്ടായ കൊലപാതകത്തിന് ശേഷം പിന്നീട് സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാതിരുന്നത്. സമാധാന അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ഏത് നടപടി സ്വീകരിച്ചാലും അതിനോട് സഹകരിക്കാന്‍ യുഡിഎഫ് തയ്യാറാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 332 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക