|    Aug 15 Wed, 2018 4:10 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അസ്‌ലം കപ്പ് ഫുട്ബാള്‍ ടുര്‍ണമെന്റ് വെള്ളിയാഴ്ച ആരംഭിക്കും

Published : 22nd March 2018 | Posted By: ke

ദുബയ്: ഒരുമ കല്‍പകഞ്ചേരി യു.എ.ഇ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന എട്ടാമത് അസ്‌ലം കപ്പ് ആള്‍ ഇന്ത്യ സെവന്‍സ് ഫുട്ബാള്‍ ടുര്‍ണമെന്റ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ ദുബായ് അല്‍ വാസല്‍ ക്ലബ്ബ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും.യു.എ.ഇയിലെ വ്യത്യസ്ത എമിറേറ്റുകളില്‍ നിന്നുള്ള 32 ടീമുകള്‍ മാറ്റുരക്കുന്ന മത്സരങ്ങള്‍ റീജന്‍സി ഗ്രുപ്പ് ചെയര്‍മാന്‍ ഷംസുദീന്‍ മുഹിയുദീന്‍ ഉദ്ഘാടനം ചെയ്യും. ഒരുമയുടെ സ്ഥാപകനും യു.എ.ഇയിലെ സാമൂഹ്യ മേഖലകളില്‍ അതുല്യമായ സംഭാവനകള്‍ അര്‍പ്പിച്ച പരേതനായ അസ്‌ലം മൊയ്തീന്റെ പേരില്‍ നടത്തപെടുന്ന ടുര്‍ണമെന്റില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷണീയമായ െ്രെപസ് മണി സമ്മാനമായി നല്‍കുന്നതാണ്. കൂടാതെ നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ഭാഗ്യ ശാലികള്‍ക്കായി പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ് . ബഷീര്‍ പടിയത്ത്, ഡോ:അന്‍വര്‍ അമീന്‍,റാഷിദ് അസ്‌ലം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും . സംഘാടക സമിതി ചെയര്‍മാന്‍ സലാഹ് ആനപ്പടിക്കല്‍, മജീദ് ഫാല്‍ക്കണ്‍, അബ്ദുല്‍ വാഹിദ് , സക്കീര്‍ ഹുസ്സൈന്‍ , സിദ്ധീഖ് കാലടി, ഇഖ്ബാല്‍ എന്നിവര്‍ നേത്യത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 050 694077,050 5959007

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss