|    Sep 20 Thu, 2018 12:51 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അസ്‌റാക്ക് മുഹമ്മദ് കേരള ബ്ലാസ്റ്റേഴ്‌സില്‍

Published : 24th August 2016 | Posted By: SMR

കൊച്ചി: ഛാഡിന്റെ രാജ്യാന്തര മിഡ്ഫീല്‍ഡര്‍ അസ്‌റാക്ക് യാസീന്‍ മുഹമ്മദ് കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2016ല്‍ കളിക്കും. ഗ്രീക്ക് ക്ലബായ ലെവഡിയാക്കോസ് എഫ്‌സിക്കുവേണ്ടിയാണ് അസ്‌റാക്ക് ഇപ്പോള്‍ കളിക്കുന്നത്.
ഹാംസ്റ്റാഡ്‌സ് ബികെയിലും യുഡി മെലീല, എറ്റാല്‍ വെലി ക്കോ ടാര്‍ണോവോ (എഫ്‌കെ ഇറ്റാര്‍), ലോകോമോട്ടീവ് സോഫിയ, പ്ലാറ്റാനിയാസ് ചാനിയ എന്നിവക്കുവേണ്ടിയും താരം കളിച്ചിട്ടു ണ്ട്. 2008ല്‍ ആദ്യമായി സുഡാനെതിരേ ഛാഡ് ദേശീയ ടീമിനുവേണ്ടി അസ്‌റാക്ക് കളത്തിലിറങ്ങി.
ഛാഡിനുവേണ്ടി 14 തവണയാണ് അദ്ദേഹം ബൂട്ടണിഞ്ഞത്. 13ാം വയസ്സില്‍ ക്ലെ യര്‍ഫോണ്‍ടെയ്ന്‍ നാഷന ല്‍ ഫുട്‌ബോള്‍ സെന്ററില്‍ പ്രവേശനം നേടിയതാണ് ഏറ്റവും ആവേശകരമായ ഓര്‍മയെന്ന് അസ്‌റാക്ക് പറയുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമ്പോഴും ഇതേ ആവേശമാണ് തോന്നുന്നത്. ഇന്ത്യയില്‍, പ്രത്യേകിച്ച് ഐഎസ്എലിലെ മല്‍സരങ്ങളുടെ നിലവാരം  അന്താരാഷ്ട്രനിലവാരത്തിന് തുല്യമാണ്. കോച്ച് സ്റ്റീവ് കോപ്പലിനുകീഴില്‍ കളിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അസ്‌റാക്ക് ഒപ്പമുളളത് കളിക്കളത്തില്‍ കൂടുതല്‍ നേട്ടമാവുമെന്ന് കോപ്പല്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ കളി കാണാന്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കാത്തിരിക്കുകയാണെന്നും കോച്ച് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss