|    Dec 14 Thu, 2017 10:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അസ്‌നാസിന്റെ ആത്മഹത്യ: കൊലക്കുറ്റത്തിന് കേസെടുക്കണം- കാംപസ് ഫ്രണ്ട്

Published : 28th July 2016 | Posted By: SMR

കോഴിക്കോട്: വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാ ര്‍ഥിനി അസ്‌നാസിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായിരിക്കുകയാണ്.
മുസ്‌ലിംലീഗ് പ്രാദേശിക കമ്മിറ്റി നേതൃത്വം നല്‍കുന്ന മാനേജ്‌മെന്റിന്റെയും കോളജിലെ ക്രിമിനല്‍ സ്വഭാവമുള്ള എംഎസ്എഫ് പ്രവര്‍ത്തകരുടെയും കടുത്ത പീഡനം മൂലമാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് ആവശ്യപ്പെട്ടു.
എംഎച്ച്ഇഎസ് കോളജില്‍ നടന്നത് ലീഗ് ഗുണ്ടായിസമാണ്. അതിക്രൂരമായ പീഡനമാണ് മാനേജ്‌മെന്റും ചില അധ്യാപകരും നടത്തിയത്. ക്രിമിനല്‍ സ്വഭാവമുള്ള എംഎസ്എഫ് പ്രവര്‍ത്തകരും അതില്‍ പങ്കാളികളാണ്. അസ്‌നാസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലിസ് പിടികൂടിയവര്‍ പ്രതികളാണെന്നറിഞ്ഞിട്ടാണ് അറസ്റ്റ് ചെയ്തത്. ഈ ക്രിമിനല്‍ സംഘങ്ങളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന എംഎസ്എഫ് നേതൃത്വം വിദ്യാര്‍ഥി സമൂഹത്തോട് മാപ്പു പറയാന്‍ തയ്യാറാവണം.
മാനേജ്‌മെന്റിനെയും അധ്യാപകരെയും സംരക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സമീപനമാണ് ഇക്കാലമത്രയും പ്രാദേശിക ലീഗ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. അത് ഈ കേസിലും ആവര്‍ത്തിക്കുകയാണ്. അതിന്റെ ഭാഗമായാണ് സംയുക്ത വിദ്യാര്‍ഥി പ്രതിഷേധമെന്ന പേരില്‍ ക്രിമിനലുകളായ പ്രവര്‍ത്തകര്‍ക്കായി എംഎസ്എഫ് പ്രതിഷേധ നാടകം നടത്തിയത്.
ഈ വിഷയം അധികാരികള്‍ ഗൗരവത്തിലെടുക്കണം. അസ്‌നാസിന്റെ കൊലപാതകത്തെ ആത്മഹത്യയാക്കി പ്രതികള്‍ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാവരുത്.
വിഷയത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സി എ റഊഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക