|    Aug 21 Mon, 2017 9:18 pm
FLASH NEWS

അസ്ഹറിന്റെ യന്ത്ര മനുഷ്യന്‍ സ്‌കൂള്‍ ശാസ്ത്രമേളയില്‍ താരമായി

Published : 17th November 2016 | Posted By: SMR

ഈരാറ്റുപേട്ട: കുട്ടിശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങള്‍ക്കു വേദിയാവുന്ന സ്‌കൂള്‍ ശാസ്ത്രമേളയില്‍ താരമായി യന്ത്ര മനുഷ്യന്‍. കാഴ്ചശക്തയില്ലാത്തവര്‍ക്ക് ഉപയോഗിക്കാവുന്ന തേര്‍ഡ് ഐ ഫോര്‍ ബ്ലൈന്‍ഡ് എന്ന ബാന്‍ഡ് പോലത്തെ ഉപകരണവും ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തം നടത്താന്‍ മാത്രം കഴിവുള്ള യന്ത്ര മനുഷ്യനും കോട്ടയം എംഡി സെമിനാരി സ്‌കൂളില്‍ നടന്ന സ്‌കൂള്‍ ശാത്രമേളയില്‍ ശ്രദ്ധാ കേന്ദ്രമായത്. പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് എം മുഹമ്മദ് അസ്ഹറാണ് തേര്‍ഡ് ഐ ഫോര്‍ ബ്ലൈന്‍ഡ് നിര്‍മിച്ചത്. അസ്ഹറിന്റെ സുഹൃത്തുക്കളായ ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാഹിന്‍ ബിജിലിയും അന്‍വര്‍ അബ്ബാസുമാണ് യന്ത്ര മനുഷ്യനെ പ്രദര്‍ശിപ്പിച്ചത്. മാഹിനും അന്‍വറും പ്രദര്‍ശിപ്പിച്ച യന്ത്ര മനുഷ്യന്‍ നിര്‍മിച്ചതും മുഹമ്മദ് അസ്ഹറാണ്. ആദ്യമായല്ല അസ്ഹറിന്റെ യന്ത്ര മനുഷ്യനുമായി ശാത്രമേളയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും ദക്ഷിണേന്ത്യ ശാസ്ത്ര മേളയില്‍ അസ്ഹര്‍ നിര്‍മിച്ച യന്തിരന്‍ എന്ന യന്ത്ര മനുഷ്യന്‍ ഒന്നാം സ്ഥാനവും നേടിയിരുന്നു. നിലവില്‍ അസ്ഹറിന്റെ പണിപ്പുരയില്‍ നാലു യന്ത്ര മനുഷ്യന്‍ കൂടിയുണ്ട്. കാഴ്ച ശക്തിയില്ലാത്തവരുടെ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ഉപകരണത്തെ വസ്ത്രങ്ങളിലേയ്ക്ക് എത്തിക്കുകയാണ് അസ്ഹറിന്റെ അടുത്ത ലക്ഷ്യം. ംംം.ൃീയീലേരവാമസലൃ.രീാ എന്ന സൈറ്റിലൂടെ തന്റെ യന്ത്രമനുഷ്യന്‍ നിര്‍മാണം വിവരിക്കുന്നുമുണ്ട് അസ്ഹര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക