|    Jan 18 Wed, 2017 9:41 am
FLASH NEWS

അസ്ഹരി തങ്ങള്‍ ആര്‍ജവത്തിന്റെ ആള്‍രൂപം: ഇമാംസ് കൗണ്‍സില്‍

Published : 23rd November 2015 | Posted By: SMR

തിരുവനന്തപുരം: പണ്ഡിതന്മാരില്‍ അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്ന ആര്‍ജവത്തിന്റെ ആള്‍രൂപമായിരുന്നു പണ്ഡിതശ്രേഷ്ഠനായ അബ്ദുല്‍ റഹ്മാന്‍ അസ്ഹരി തങ്ങളെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍.
ദീനിന്റെ ആശയദര്‍ശങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ടുതന്നെ തനിക്ക് ശരിയെന്നു ബോധ്യമുള്ളത് അദ്ദേഹം സമൂഹത്തോടു വിളിച്ചുപറഞ്ഞു. ശംസുല്‍ ഉലമായ്ക്കുശേഷം സമസ്തയുടെ സാരഥ്യം ഏറ്റെടുക്കാന്‍തക്ക ഔന്നത്യത്തിന് ഉടമയായിരുന്നു അദ്ദേഹം. സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുന്നതിനായി ആദര്‍ശത്തെ അടിയറ വയ്ക്കാന്‍ തയ്യാറായില്ല എന്നിടത്താണ് അദ്ദേഹത്തിന്റെ വ്യതിരിക്തത ബോധ്യപ്പെടുന്നത്. അസ്ഹരി തങ്ങളുടെ വിയോഗം മുസ്‌ലിം സമുദായത്തിനും വിശേഷിച്ച് പണ്ഡിതലോകത്തിനും നികത്താനാവാത്ത വിടവാണു സൃഷ്ടിച്ചിരിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 109 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക