|    Jan 22 Sun, 2017 3:55 pm
FLASH NEWS

അസ്സലാമു അലൈക്ക യാശഹ്‌റു റമദാന്‍

Published : 2nd July 2016 | Posted By: SMR

കാസര്‍കോട്: റമദാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ ഖുത്തുബ പ്രഭാഷണത്തിനിടയില്‍ പുണ്യമാസത്തിന് സലാം ചൊല്ലി. റമദാന്‍ മാസം വിടപറയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്നലെ പള്ളികളില്‍ വിശ്വാസികളുടെ വന്‍ തിരക്കായിരുന്നു.
റമദാന്‍ 27ാം രാവും ജുമുഅ ദിവസവും ഒന്നിച്ചുവന്നതിനാ ല്‍ വിശ്വാസികള്‍ ഏറെ സമയവും പള്ളികളില്‍ തന്നെ ചെലവഴിച്ചു. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലെ അവസാന വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വന്‍ ജനാവലിയാണ് വിവിധ പള്ളികളില്‍ എത്തിയത്.
റമദാനെ കുറിച്ചുള്ള പ്രത്യേക പ്രഭാഷണവും പള്ളികളില്‍ ഉണ്ടായിരുന്നു. ഇപ്രാവശ്യം നാല് ജുമുഅകളാണ് റമദാനില്‍ ലഭിച്ചത്. ജീവിതത്തില്‍ കൈവരിച്ച മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നും സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് ജുമുഅ പ്രഭാഷണങ്ങളില്‍ പണ്ഡിതര്‍ ആഹ്വാനം ചെയ്തു.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ റിലീഫ് പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.സംഘടിത സക്കാത്ത് വിതരണവും പല സ്ഥലത്തും നടന്നുവരുന്നു.സമൂഹ നോമ്പുതുറ മതേതരത്വത്തിന് പുതിയ മാനം കൈവരികയാണ്.
നഗരത്തിലെ പ്രധാന പള്ളികളായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ്, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്, ടൗണ്‍ മുബാറക്ക് മസ്ജിദ്, സുന്നി സെന്റര്‍ മസ്ജിദ്, മസ്ജിദ് ഹസനത്തുല്‍ ജാരിയ്യ, തെരുവത്ത് ജുമാ മസ്ജിജ്, തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ്, അബൂബക്കര്‍ സിദ്ദീഖ് മസ്ജിദ്, സലഫി സെന്റര്‍, പള്ളം മുഹ് യുദ്ദീന്‍ മസ്ജിദ്, ആനവാതുക്കള്‍ മസ്ജിദ്, നുള്ളിപ്പാടി മസ്ജിദ് എന്നിവിടങ്ങളില്‍ ജുമുഅ നമസ്‌കാരത്തിന് വന്‍ തിരക്ക് അനുഭവപ്പെട്ടു. റമദാന്‍ വിടപറയുന്നതോടെ ചെറിയ പെരുന്നാള്‍ ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക