|    Oct 19 Fri, 2018 8:57 am
FLASH NEWS

അസ്ഥികൂടം റെയില്‍പാളത്തിനരികില്‍ കണ്ടെത്തിയ സംഭവം: ദുരൂഹത തുടരുന്നു

Published : 21st September 2017 | Posted By: fsq

 

അമ്പലപ്പുഴ: തലയോട്ടിയും അസ്ഥികൂടവും റെയില്‍പാളത്തിനരികില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മരണം ട്രെയിന്‍ തട്ടിയുണ്ടായതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. തകഴി ചെട്ടികാട് തുരുത്തുമാലി വീട്ടില്‍ ഔസേപ്പ് തോമസിന്റെ മകന്‍ വര്‍ഗീസ് ഔസേപ്പി (29) ന്റെ അസ്ഥികൂടമാണെന്ന നിഗമനത്തിലാണ് പോലിസ്.ഇദ്ദേഹത്തെ കഴിഞ്ഞ ജൂണ്‍ 10 മുതല്‍ കാണാനില്ലായിരുന്നു.11ാം തിയ്യതി മറ്റൊരു കൊലപാതക കേസില്‍ 5 പേര്‍ക്കൊപ്പം കോടതിയില്‍ ഹാജരാകേണ്ടിയിരുന്നയാളാണ് ഇദ്ദേഹം.കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ എടത്വ പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വര്‍ഗീസ് ഔസേപ്പിന്‍െ തിരിച്ചറിയല്‍ കാര്‍ഡ് അസ്ഥികൂടത്തിനരികില്‍ നിന്ന് ലഭിച്ചത്. അസ്ഥികൂടം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമാണ് ട്രെയിന്‍ തട്ടി മരിച്ചതാണെന്ന് സ്ഥിരീകരിച്ചത്. ഇത് വര്‍ഗീസ് ഔസേപ്പിന്റെ തന്നെയാണോ എന്ന് സ്ഥിരീകരിക്കണമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് അമ്പലപ്പുഴ സിഐ ബിജു വി നായര്‍ പറഞ്ഞു.തിരുവനന്തപുരം ഫോറന്‍സിക്ക് ലാബില്‍ ആയിരിക്കും പരിശോധന നടത്തുക.അതിനിടെ കണ്ടെത്തിയ അസ്ഥികൂടത്തില്‍ നിന്ന് വര്‍ഗീസിന്റെ സ്റ്റീലിട്ട കൈയുടെ ഭാഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലിസ് അറിയിച്ചു.ഇദ്ദേഹം കാണാതായതിനെ തുടര്‍ന്ന് എടത്വ പോലി്‌സ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനാല്‍ അസ്ഥികൂടം കണ്ടെത്തിയ കേസും എടത്വ പോലിസിന് കൈമാറുമെന്ന് സിഐ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss