|    Jul 17 Tue, 2018 10:24 pm
FLASH NEWS

അസ്ഥികൂടം ഡോക്ടര്‍ പഠനത്തിന് ഉപയോഗിച്ചതെന്ന് പോലിസ്

Published : 15th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: പനവിളയില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന വീട്ടില്‍ അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ഈ വീട്ടില്‍ താമസിച്ചിരുന്ന ഡോക്ടര്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ പഠനത്തിന് ഉപയോഗിച്ചിരുന്നതാണെന്ന് കന്റോ ണ്‍മെന്റ് പോലിസ്. മെഡിക്കല്‍ ഓഫിസര്‍ നടത്തിയ പരിശോധനയില്‍ പോസ്റ്റുമാര്‍ട്ടം കഴിഞ്ഞതാണെന്ന് കണ്ടെത്തിയതിനാല്‍ പഠനത്തിന് നല്‍കുന്ന അസ്ഥികൂടമാണെന്നാണ് പോലിസ് നിഗമനം. വ്യക്തത വരുത്താന്‍ ഈ വീട്ടില്‍ താമസിച്ചിരുന്ന ഡോക്ടറെ കണ്ടെത്താനാണ് പോലിസിന്റെ തീരുമാനം. കഴിഞ്ഞദിവസം രാവിലെയാണ് വീഴാറായ ഓടിട്ട കെട്ടിടത്തിന്റെ തട്ടിന്‍പുറത്ത് അസ്ഥികൂടം കണ്ടെത്തിയത്. വീട്  പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. മദ്യപസംഘങ്ങളും മറ്റും വീടിനുള്ളില്‍ കയറുമായിരുന്നത്രേ. അങ്ങനെയാണ് വിവരം പുറത്തറിഞ്ഞതെന്നാണ് പോലിസ് പറയുന്നത്. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കന്റോണ്‍മെന്റ് പോലിസ് അറിയിച്ചു.  പഠിക്കാന്‍ നല്‍കിയ തലയോടും അസ്ഥികളും നശിപ്പിച്ച് കളയാന്‍ സൗകര്യമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചതാവാം.  ഇവിടെ താമസിച്ചിരുന്ന ഡോക്ടറുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നടത്തുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജു അറിയിച്ചു. പുരയിടത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ അസ്ഥി കൂടം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് ആശങ്ക പരന്നിരുന്നു. ഇതേതുടര്‍ന്ന് അഭ്യൂഹങ്ങളും വ്യാപകമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss