|    Dec 12 Wed, 2018 7:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അസ്താനയുടെ ആരോപണം: അലോക് വര്‍മ മറുപടി നല്‍കി

Published : 20th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന സിബിഐ ഡയറക്ടര്‍ അലോക്‌വര്‍മക്കെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തിയ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപോര്‍ട്ടില്‍ അലോക് വര്‍മ സുപ്രിംകോടതിയില്‍ മറുപടി നല്‍കി. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ ഇന്നലെ ഉച്ചക്ക് ഒരു മണിക്കു മുമ്പ് റിപോര്‍ട്ടില്‍ മറുപടി നല്‍കണമെന്ന് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇന്നലെ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് അലോക് വര്‍മയുടെ അഭിഭാഷകന്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കേസ് നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും 4 മണിക്കു മുമ്പ് മറുപടി സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകുന്നേരം മുദ്ര വച്ച കവറില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss