|    Jun 21 Thu, 2018 5:41 pm
FLASH NEWS
Home   >  Sports  >  Football  >  

അസൂറികളെ ഹോളണ്ട് സമനിലയില്‍പൂട്ടി

Published : 5th June 2018 | Posted By: vishnu vis


ടുറിന്‍: അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തിലെ കരുത്തന്‍മാരുടെ പോരാട്ടം സമനിലയില്‍. ഇറ്റലിയും – ഹോളണ്ടും ഓരോ ഗോളുകള്‍ വീതം നേടിയാണ് സമനില പങ്കിട്ടത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ഇരു ടീമും ഗോളുകള്‍ നേടിയത്.
67ാം മിനിറ്റില്‍ വലന്‍സിയ താരം സിമോനെ സാസയിലൂടെ ഇറ്റിലാണ് ആദ്യം വലകുലുക്കിയത്. എന്നാല്‍ 69ാം മിനിറ്റില്‍ ഇറ്റലി താരം ഡൊമിന്‍കോ ക്രിസ്‌കിറ്റോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് ടീമിന് തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ ഇറ്റലിയുടെ പിഴവിനെ മുതലെടുത്ത് 88ാം മിനിറ്റില്‍ ബോണ്‍മൗത്ത് താരം നദാന്‍ ആക്കി ഹോളണ്ടിന് സമനില സമ്മാനിക്കുകയായിരുന്നു.
ലോക ഫുട്‌ബോളിലെ കരുത്തരാണെങ്കിലും ഇരു ടീമിനും ഇത്തവണ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss