|    Jul 21 Fri, 2017 12:30 am
FLASH NEWS

അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാന്റെ വീടിന് നേരെ ആക്രമണം: നാലുപേര്‍ക്ക് പരിക്ക്

Published : 24th September 2016 | Posted By: SMR

കൊല്ലം: മീയ്യണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാന്റെ വീടിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. ചെയര്‍മാന്‍ ഉള്‍പ്പടെ നാലുപേരെ മര്‍ദ്ദിച്ചു. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം.
അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ്(55), ഭാര്യ ഹഫ്‌സത്ത്(48), മിഥിലാജ്(30), ഹസന്‍(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മിഥിലാജിനെ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസീസിയ മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സമരം സംഘടിപ്പിച്ചിരുന്നു. സമരം ഒത്തുതീര്‍പ്പാക്കത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ഇന്നലെ രാത്രി അബ്ദുല്‍ അസീസും കുടുംബവും ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ബീച്ച് റോഡിലുള്ള വീട്ടിലേക്ക് എത്തുമ്പോള്‍ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീടിന്റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് വിലക്കിയ ശേഷം കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് കയറി. അല്‍പ്പനേരത്തിന് ശേഷം നിരവധി ബൈക്കുകളിലായി 25ഓളം പേരടങ്ങുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തില്‍ മിഥിലാജിന്റെ കൈ ഒടിഞ്ഞു. ഹസന്റെ ഒരു വയസ്സുള്ള കുഞ്ഞിനെ വരെ ഉപദ്രവിച്ചതായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഗേറ്റും വീട്ടിലെ ഗൃഹോകരണങ്ങളും തകര്‍ത്തു. പള്ളിത്തോട്ടം സ്വദേശിന്റെ സുധീറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക