|    Aug 19 Sun, 2018 6:07 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അസീമാനന്ദ: രേഖകള്‍ കോടതിയില്‍ കണ്ടെത്തി

Published : 17th March 2018 | Posted By: kasim kzm

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി സ്വാമി അസീമാനന്ദ സമര്‍പ്പിച്ച സുപ്രധാന രേഖകള്‍ എന്‍ഐഎ കോടതിയില്‍ കണ്ടെത്തിയതായി റിപോര്‍ട്ട്. കേസിലെ നിര്‍ണായക രേഖകള്‍ കാണാതായതായി രണ്ടുദിവസം മുമ്പ് വാര്‍ത്ത പുറത്തുവന്നിരുന്നു. സ്വാമി അസീമാനന്ദയുടെ കുറ്റസമ്മത മൊഴിയാണു കാണാതായത്. കേസുമായി ബന്ധപ്പെട്ട വിചാരണയില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ ടി രാജാബാലാജിയുടെ മൊഴിയെടുക്കവെ കുറ്റസമ്മതമൊഴി രാജ ആവശ്യപ്പെട്ടപ്പോഴായിരുന്നു രേഖ കാണാനില്ലെന്നു മനസ്സിലായത്.
തുടര്‍ന്ന് കേസ് പരിഗണിച്ച ജഡ്ജി രണ്ടുമണിക്കൂര്‍ നേരത്തേക്ക് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയില്‍ കോടതി ഉദ്യോഗസ്ഥര്‍ രേഖകള്‍ കണ്ടെടുത്ത് ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss