|    Dec 17 Sun, 2017 4:01 am
FLASH NEWS
Home   >  Todays Paper  >  page 10  >  

അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വിജ്ഞാപനം സംസ്ഥാനതലത്തിലാക്കും

Published : 6th December 2017 | Posted By: kasim kzm

തിരുവനന്തപുരം: ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ എന്നീ തസ്തികകളിലേക്കുള്ള വിജ്ഞാപനം സംസ്ഥാനതലത്തിലാക്കാന്‍ ഇന്നലെ ചേര്‍ന്ന പിഎസ്‌സി ബോര്‍ഡ് യോഗം തീരുമാനിച്ചു.
ജയില്‍ വകുപ്പില്‍ വാര്‍ഡന്‍ തസ്തികയിലേക്ക് മൂന്നു യൂനിറ്റ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയിരുന്നത് സംസ്ഥാനതലത്തിലാക്കിയതിനെ തുടര്‍ന്നാണ് തീരുമാനം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റുഡിയോ അറ്റന്‍ഡര്‍ തസ്തികയുടെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള യോഗ്യതകളിലെ പ്രവൃത്തിപരിചയം ഒഴിവാക്കുന്നതിനു സര്‍ക്കാരിനോട് ആവശ്യപ്പെടും.
കാത്ത് ലാബ് ടെക്‌നീഷ്യന്‍ (410/2017) വിജ്ഞാപനം സംബന്ധിച്ച തുടര്‍നടപടികള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവയ്ക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച യോഗ്യതാ ഭേദഗതി യോഗം അംഗീകരിച്ചു. 18 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss