|    Nov 22 Thu, 2018 4:26 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

അസിം പ്രേംജി സര്‍വകലാശാലയില്‍ വിവിധ കോഴ്‌സുകള്‍

Published : 9th December 2017 | Posted By: kasim kzm

വിദ്യാഭ്യാസരംഗത്തെ മാനേജ്‌മെന്റ്, പാഠ്യപദ്ധതി പരിഷ്‌കരണം, പോളിസി നിര്‍മാണം, നേതൃത്വം, വികസനം, നിയമം എന്നിവയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നതിനായി ബംഗളൂരു അസിം പ്രേംജി സര്‍വകലാശാല വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.എംഎ എജ്യൂക്കേഷന്‍, ഡെവലപ്‌മെന്റ്, പബ്ലിക് പോളിസി ആന്റ് ഗവേണന്‍സ്, എല്‍എല്‍എം ഇന്‍ ലോ ആന്റ് ഡെവലപ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. ംംം.മ്വശാുൃലാഷശൗിശ്‌ലൃേെശ്യ.ലറൗ. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.അവസാന തിയ്യതി 2018 ജനുവരി 26ദേശവ്യാപകമായി 30 കേ്രന്ദങ്ങളിലാണ് പ്രവേശനപ്പരിക്ഷ നടക്കുക. 2018 ഫെബ്രുവരി 10നാണ് എഴുത്തുപരീക്ഷ. എഴുത്തുപരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി മാര്‍ച്ചില്‍ അഭിമുഖമുണ്ടായിരിക്കും. ഇതിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss