|    Jan 20 Sat, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അസാമാന്യ ബുദ്ധിവൈഭവം; നാലാം വയസ്സുകാരിക്ക് ഒമ്പതാം ക്ലാസില്‍ പ്രവേശനം

Published : 24th August 2016 | Posted By: SMR

ലഖ്‌നോ: അസാമാന്യ ബുദ്ധിവൈഭവം പ്രകടിപ്പിച്ച് വിസ്മയമായ നാലുവയസ്സുകാരിക്ക് ഒമ്പതാംക്ലാസില്‍ പ്രവേശനം. അനന്യ എന്ന നാലു വയസ്സുകാരിയാണ് എല്‍കെജിയും യുകെജിയും പഠിക്കാതെ നേരെ ഒമ്പതാം ക്ലാസില്‍ പ്രവേശനം നേടിയത്.
ലഖ്‌നോയിലെ സെന്റ് മീര ഇന്റര്‍ കൊളജിലാണ് അനന്യ പഠനത്തിനായി ചേര്‍ന്നത്. വിദ്യാഭ്യാസവകുപ്പിന്റെ അനുമതികൂടി വാങ്ങിയാണ് സ്ഥാപനം അനന്യയ്ക്ക് പ്രവേശനം അനുവദിച്ചത്. ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനവും ഒമ്പതാം ക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ അനായാസം വായിക്കുകയും ചെയ്യുന്ന അനന്യക്ക് കാര്യങ്ങള്‍ നന്നായി കൈകാര്യംചെയ്യാനറിയാം. ഒരു മുതിര്‍ന്ന വിദ്യാര്‍ഥിയെ പോലെ പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന അനന്യയെ അനുമോദനംകൊണ്ട് മൂടുകയാണു നാട്ടുകാര്‍. ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ ഉമേഷ് ത്രിപാഠിക്കും അനന്യയെ കുറിച്ച് പറയാനേറെയുണ്ട്. 2011 ഡിസംബര്‍ ഒന്നിനാണ് അനന്യ ജനിച്ചത്.
ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ തേജ് ബഹദൂറാണ് അനന്യയുടെ പിതാവ്. അമ്മ ഛായാ ദേവി. ഇവര്‍ക്ക് എഴുത്തും വായനയും അറിയില്ല. അനന്യ മാത്രമല്ല അവളുടെ സഹോദരനും സഹോദരിയും അസാമാന്യ ബുദ്ധിപാടവമുള്ള കുട്ടികളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day