|    Sep 26 Wed, 2018 3:12 am
FLASH NEWS

അസാധു നോട്ട് വേട്ട; പോലിസ് സംഘത്തോടൊപ്പം കുമ്മനടിച്ച് യുവാവ്

Published : 3rd June 2018 | Posted By: kasim kzm

ചാവക്കാട്: ഒന്നരക്കോടിയുടെ അസാധു നോട്ടുമായി അറസ്റ്റു ചെയ്്ത പോലിസ് സംഘത്തോടൊപ്പം കുമ്മനടിച്ച് യുവാവ്. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ബിജുവാണ് ചാവക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ കെ ജി സുരേഷിനും മറ്റു പോലിസുകാര്‍ക്കുമൊപ്പം മേശക്ക് പുറത്ത് അസാധു നോട്ടുകള്‍ നിരത്തി വെച്ച് ഫോട്ടോക്ക് പോസ് ചെയ്തത്.
ഈ ഫോട്ടോ പല പത്രങ്ങളില്‍ പ്രിന്റ് ചെയ്തു വരികയും ചെയ്തു. അസാധു നോട്ടുമായി പിടിയിലായ സംഘത്തെ അറസ്റ്റു ചെയ്ത പോലിസ് സംഘം എന്ന അടിക്കുറിപ്പോടു കൂടിയാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. ബിജു എങ്ങനെ പോലിസുകാരനായി എന്ന സംശയം നാട്ടുകാര്‍ പ്രകടിപ്പിച്ചു. ഇതോടേയാണ് യുവാവ് കയറിക്കൂടിയ വിവരം മാധ്യമ പ്രവര്‍ത്തകര്‍പോലും അറിയുന്നത്. സ്‌റ്റേഷനുകളില്‍ ഇടനിലക്കാര്‍ വ്യാപകമാവുന്നു എന്ന പ്രചാരണം ശക്തമായിരിക്കേയാണ് ഈ സംഭവം. കഴിഞ്ഞ ദിവസമാണ് അസാധു നോട്ടുമായി രണ്ട് മലയാളികളുള്‍പ്പെടെ അഞ്ചംഗ സംഘത്തെ ചാവക്കാട് പോലിസ് പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss