|    Jul 17 Tue, 2018 10:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അസാധു നോട്ട് മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്ക് അവസരം നല്‍കില്ല : സുഷമ സ്വരാജ്‌

Published : 29th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും ഇനി അവസരം നല്‍കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. നവംബര്‍ 8നു നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നതിനു ശേഷം ഈ വര്‍ഷം ജൂണ്‍ വരെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പിന്‍വലിച്ച നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നിന്നു മാറ്റിയെടുക്കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍, വിദേശ രാജ്യങ്ങളില്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഇതിനുള്ള അവസരം നല്‍കിയിരുന്നില്ല. വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജരുടെ കൈവശം ഏകദേശം 7500 കോടിയോളം രൂപയുടെ അസാധു നോട്ടുകള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍, ഇനി ആര്‍ക്കും ഇത് മാറ്റിയെടുക്കാന്‍ അവസരം നല്‍കാനാവില്ലെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ജിഒപിഐഒ) എന്ന വിദേശ പൗരത്വമുള്ള ഇന്ത്യക്കാരുടെ പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് യാതൊരു പ്രശ്‌നമില്ലെന്നും എന്‍ആര്‍ഐ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്നും മന്ത്രി വ്യക്തമാക്കി. ഗള്‍ഫ് നാടുകളിലെ സ്വദേശിവല്‍ക്കരണം മൂലം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനു വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ സഹായം ലഭ്യമാക്കുമെന്നും സുഷമ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss