|    Aug 24 Thu, 2017 2:23 pm
Home   >  Todays Paper  >  Page 1  >  

അസാധു നോട്ടുകള്‍ പെട്രോള്‍ പമ്പുകളില്‍ ഇന്നുകൂടി മാത്രം

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: പിന്‍വലിച്ച 500 രൂപ നോട്ടുകള്‍ പെട്രോള്‍ പമ്പുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നുകൂടി മാത്രമേ സ്വീകരിക്കൂ. പഴയ നോട്ടുകള്‍ ഈ മാസം 15 വരെ ഇവിടങ്ങളില്‍ ഉപയോഗിക്കാമെന്നു നവംബര്‍ 24നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇതിന്റെ കാലാവധി റിസര്‍വ് ബാങ്ക് വെട്ടിച്ചുരുക്കുകയായിരുന്നു. എന്നാല്‍ 15 വരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മുനിസിപ്പാലിറ്റികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലും കോളജുകളിലും 2,000 രൂപ വരെയുള്ള ഫീസുകള്‍ പഴയ 500 രൂപ നോട്ടുകളുപയോഗിച്ച് അടയ്ക്കാം. 500 രൂപ വരെയുള്ള മൊബൈല്‍ഫോണ്‍ ടോപ് അപ്പിനും വൈദ്യുതി, വെള്ളം തുടങ്ങിയ ഉപഭോക്തൃ സേവനങ്ങള്‍ക്കും ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവിടങ്ങളിലും പഴയനോട്ടുകള്‍ ഉപയോഗിക്കാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക